Latest News

കോട്ടയം കളക്‌ടര്‍ പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു

കോട്ടയത്ത്‌ പുതുതായി ചുമതലയേറ്റ ജില്ലാ കളക്‌ടര്‍ യു വി ജോസ്‌ ഐ.എ.എസ്‌ ദേവലോകം കാതോലിക്കേറ്റ്‌ അരമനയിലെത്തി പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു. കോട്ടയത്തിന്റെ സമഗ്ര വികസനത്തിഌള്ള എല്ലാ ശ്രമങ്ങള്‍ക്കും പരിശുദ്ധ കാതോലിക്കാ ബാവാ ആശംസകള്‍ നേര്‍ന്നു.

അമിത ധനാര്‍ത്തി അപകടകരം : പരിശുദ്ധ കാതോലിക്കാ ബാവാ

അമിത ധനാര്‍ത്തിയും സുഖലോലുപതയും അപകടകരമായ വിധം വളര്‍ന്നിരിക്കുന്നു എന്ന്‌ പരിശുദ്ധ കാതോലിക്കാ ബാവാ അതിന്റെ ഭാഗമായി സംഭവിച്ചിരിക്കുന്ന അമിത സൈബര്‍ ആശ്രയത്വം അനേകം സാമൂഹ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്റെ ന്ധനേര്‍വഴിത്സ എന്ന പദ്ധതിയുടെ നേതൃത്വ പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ആധുനിക മാധ്യമങ്ങളുടെ ഗുണാത്മക ഉപയോഗം പ്രാത്സാഹിപ്പിക്കുകയും ദോഷഫലങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നത്‌ സംബന്ധിച്ച്‌ ഇടവക, ഭദ്രാസന സഭാതലങ്ങളില്‍ ബോധവല്‍ക്കരണം നടത്തുകയാണ്‌ ഈ സന്തുലിത മാധ്യമ സാക്ഷരത പദ്ധതിയുടെ ലക്ഷ്യമെന്ന്‌ പരിശുദ്ധ…